Sunday, April 17, 2011

കൃഷ്ണനും രാധയും (രണ്ടാം ഭാഗം )

ങ്ങള് ..എന്ത് കുന്താ...നോക്കി നിക്കുന്നത് .!!
ങ്ങോട്ട്‌ വരീന്ന്....

എടീ ..ഭാര്യാ ഭര്‍ത്താക്കന്‍മാരായാല്‍ ഇങ്ങനെ വേണം ജീവിക്കാന്‍ . എന്ത് സന്തോഷത്തിലാ-
അവര് .............. നോക്ക്. ചിരിയും കളിയും .. ഹൌ എനിക്ക് കൊതിയാകുന്നു .

" ന്ന കൊണ്ട് പറയിപ്പിക്കണ്ട ..ഭാര്യയും ഭര്‍ത്താവും ..ഓല് ഭാര്യേം ഭര്‍ത്താവോന്നല്ല "

പിന്നെ ...?

"അതുമ്മളെ ചേനോത്തെ മാധവേട്ടന്റെ ഓളാ....... രാധ .
മാധവേട്ടന് ഇപ്പം തീരെ സുഖല്ല അയ്നകൊണ്ടാണ് ഓളുങ്ങനെ പണിക്കു പോകുന്നത് "

കൃഷ്ണേട്ടന്‍ പിടിച്ചു കൊടുക്കുന്ന പാറകല്ലുകള്‍ രാധേട്ത്തി മുല്ലപ്പൂ കണക്കെ
തലയില്‍ ഏറ്റു വാങ്ങുന്നു .. പകരം തന്റെ മുഖം കൃഷ്ണേട്ടന് ഇന്ട്രസ്റ്റാകും വിധം
കൃഷ്ണേട്ടന്റെ മുഖത്തോട് അടുപ്പിക്കുന്നു ..

അടുക്കളയില്‍ കൃഷ്ണനും രാധയ്ക്കും
ഭക്ഷണം ഒരുക്കുന്ന തിരക്കിലാണ് ഭാര്യ . എനിക്കാണെങ്കില്‍ വിശേഷിച്ച് ഒരു പണിയും ഇല്ല
പാതി തുറന്നിട്ട ജനല്‍ അടയ്ക്കാനൊന്നും ഞാന്‍ പോയില്ല . ഒരു പഴയ മാഗസിനും
കയ്യില്‍ തുറന്നു വെച്ച് ഞാന്‍ ജനലഴികളിലൂടെ കൃഷ്ണ ലീലകള്‍ കണ്ടിരുന്നു .
കൃഷ്നും രാധയും പറയുന്നത് കൃത്യമായി മനസ്സിലാകുന്നില്ല .
ഫാനിന്റെ താളത്തിലുള്ള " കെരെ കെരെ " ശബ്ദം അവസാനിപ്പിച്ച്‌ ചെവി തുറന്നു പിടിച്ചു .

"അല്ലെടീ നിന്റെ കണവന്റെ വലിവിന് വല്ല മെച്ചവുമുണ്ടോ ?"
എവിടെ എത്ര ഡോക്ടര്‍മാരെ കാണിച്ചു ...ഒരു പ്രയോജനവുമില്ല കൊറേ... പൈസ ചെലവായി"

"നിങ്ങള്‍ എന്നും രാത്രി മാധവേട്ടനെ കാണാന്‍ വരുന്നതിനു ആള്‍ക്കാര്‍ അതുമിതും
പറയാന്‍ തുടങ്ങിയിട്ടുണ്ട് ."
ഉം .......

" ...നിന്റെ മോനതാ .... ഓടി കിതച്ചു വരുന്ന് കണവന്‍ അടിച്ചു പോയിന്നാ തോന്നുന്നേ ...!! "

എന്താടാ ........ ?
അമ്മേ ...അച്ഛന് തീരെ സുഖല്ല .. ഇന്ന് ചിലപ്പോ ആസ്പത്രിയില്‍ നിക്കേണ്ടി വരും ..
വലിവ് കൂടി ...
ഉം ....ഞ്ഞി പൊയ്ക്കോ .. ഞാന്‍ ഞാന്‍ കുറച്ചു കൂടി കഴിഞ്ഞിട്ട് അങ്ങ് വര ..

ഇമ്മാസത്തിലിത് ആറാമത്തെ പ്രവശ്യാ... ആസ്പത്രീല്‍ പൊന്നെ ..!!
ന്താക്കാന......?

അല്ല ..നീയും നിക്കണോ ആസ്പത്രീല് ..?
ന്ന കൊണ്ടാവൂല രാത്രി മുഴുവന്‍ ഒറക്ക് ഒഴിഞ്ഞു കുത്തിരിക്കാന്‍ .
പണിക്കു പോകണ്ടത് കൊണ്ട് ഞാന്‍ പോണില്ല ..
കൃഷ്ണേട്ടന്റെ ഉള്ളില്‍ പൂത്തിരി കത്തി ..

ഞാനുറക്കെ പാടി...
രാത്രി ശുഭരാത്രി ............ ഇനിയെന്നും ശിവരാത്രി
ജന്മം........ പുനര്‍ജന്മം നീയെന്നും കാമാക്ഷി
പ്രേമം പുതു പ്രേമം........ നീയെന്നും മണവാട്ടീ ....
രാഗമനുരാഗം ...........നീയെന്നും അനുരാഗി ......
ശുഭം

( സഭ്യതയുടെ അതിര്‍ വരമ്പുകള്‍ ലംഖിച്ചത് മനപൂര്‍വമല്ല .
വിമര്‍ശനം രണ്ടു തരമുണ്ടല്ലോ . ഇവന്റെ ബ്ലോഗ്‌ എങ്ങനെയെങ്കിലും
നശിക്കട്ടെ . ഇവനൊരിക്കലും നന്നാവരുത് . കാരണം ഇങ്ങനെ പ്രതിഭയുള്ള
എഴുത്തുകാര്‍ വരുന്നത് മറ്റുള്ള ബ്ലോഗര്‍മാര്‍ക്ക് വിഷമങ്ങള്‍ ഉണ്ടാക്കിയേക്കാം )

39 comments:

  1. ഇതും കൊള്ളാം.

    ReplyDelete
  2. ഹ..ഹ..ഹ... അതു കലക്കി.. അവസാനത്തെ ആ വാചകം. കുറ്റ്യാടി ഭാഷ കൊള്ളാട്ടോ...

    ReplyDelete
  3. 'കല്ലിവല്ലി'യില്‍ നിങ്ങള്ടെ കമന്റും കമന്റിലെ ഉപമയും വായിച്ചു ചിരിച്ചു മരിക്കാറായപ്പോ ഒരു അന്ത്യാഭിലാഷം.
    ഇത്രേം രസായി കമന്റിട്ട ആളുടെ ബ്ലോഗൊന്നു കാണണമെന്ന്.
    ഇവിടെത്തിയപ്പോ ദാ, ചിരിച്ചെന്റെ നടുവൊടിഞ്ഞു.

    ആ പാട്ടും അവസാന പാരഗ്രാഫും സൂപ്പറായി.

    (രണ്ടു ദിവസത്തിനകം കണ്ണൂരാന്‍ പോസ്റ്റ്‌ ഇടും.മെയില്‍ കിട്ടിയാല്‍ വരുമല്ലോ)

    ReplyDelete
  4. കഴിഞ്ഞ ദിവസം ആ ഇന്റര്‍വ്യൂ കണ്ടതേ ഉള്ളൂ :)

    ReplyDelete
  5. മുകളില്‍ എന്നെ പ്രോത്സാഹിപ്പിച്ച 5 പേര്‍ക്കും വേണ്ടി
    താങ്ക്യു ......താങ്ക്യു ......താങ്ക്യു ...... ( നടു ഭാഗം വളച്ചു നിര്‍ത്തി കൈ രണ്ടും നിവര്‍ത്തി വെച്ചിരിക്കുന്നു )
    @ കണ്ണൂരാന്‍ നമ്മളെ ഈ കുടിലില്‍ വന്നതിനു ഒന്ന് കൂടി ഞാന്‍ നടു ഭാഗം വളച്ചിരിക്കുന്നു ..
    "പിന്നെ ചിരിച്ചു ചിരിച്ചു നടുവൊടിഞ്ഞു " അത് വേണോ ? എന്തായാലും കല്ലി വല്ലി .!!!!!!!!!

    ReplyDelete
  6. കലക്കി മോനേ... ഇനിയും പ്രതീക്ഷിക്കുന്നു...

    ReplyDelete
  7. സംഭവം കലക്കീട്ടാ. ആ അവസാനം ഭാഗം പാവം ഒരു കലാപ്രതിഭയെ ആക്കിയതാണല്ലെ. ലതെനിക്ക് പെരുത്തിഷ്ടായി.... ന്നാലും നമ്മളെ രാധ.

    ReplyDelete
  8. കണ്ണൂരാന്റെ വിളി കേട്ട് വന്നപ്പോ ഇതാ കഥ!.ഏതായാലും മോശം ല്യ!.മൂപ്പരുടെ സാധനം അടുത്തു റിലീസുണ്ടെന്നറിഞ്ഞു.

    ReplyDelete
  9. രാത്രി ശുഭരാത്രി... ഇനിയെന്നും ശിവരാത്രി!

    ReplyDelete
  10. ഇതിനാ മോനെ...
    കൃഷ്ണ ലീല, കൃഷ്ണലീല എന്ന് പറയുന്നത്..കേട്ടൊ

    ReplyDelete
  11. കണ്ണൂരാന്റെ മെയില്‍ കിട്ടി വന്നതാ, നര്‍മത്തില്‍ പൊതിഞ്ഞ പോസ്റ്റ് രസകരമായി.

    ReplyDelete
  12. നല്ല കൃഷ്ണലീല.

    ReplyDelete
  13. ഞ്ഞി നന്നാവൂല മനേ..

    ReplyDelete
  14. പാതി തുറന്നിട്ട ജനല്‍ അടയ്ക്കാനൊന്നും ഞാന്‍ പോയില്ല ... ഹും അല്ലെങ്കിൽ എന്തിനടക്കണം അല്ലെ നമ്മടെ ജനല്.. നമ്മടെ കണ്ണ് നമ്മടെ സമയം നമ്മടെ വീടിന്റെ പിന്നാമ്പുറത്തെ കാഴ്ചകൾ.. ഇതൊക്കെയല്ലെ നമ്മടെ സ്വന്തയാട്ടുള്ളൂ.. കൃഷ്ണേട്ടന്റെ ഉള്ളില്‍ പൂത്തിരി കത്തി ..
    നമ്മടെ പൂത്തിരി കേടാതെ നോക്കിക്കോ!!! വളരെ നല്ല പോസ്റ്റ് മറ്റുള്ളോരുടെ ലീലാ വിലാസങ്ങളാണെങ്കിലും ..എഴുതിയ ശൈലി നന്നാ‍ായി ഇനിയും നോക്ക് നമ്മെടെ ചുറ്റിലും പോസ്റ്റിനുള്ള വക കിട്ടും ആശംസകൾ ഭാവുകങ്ങൾ...

    ReplyDelete
  15. ങേ..
    ഖത്തറില്‍ നമ്മളറിയാത്ത വേറെ ഒരു തൊരപ്പനോ ?
    കണ്ടോളാം ....

    ReplyDelete
  16. എന്റെ മനസ്സിൽ ഒരു ലഡ്ഡു കത്തി. വായനക്കാരുടെ അടുക്കളയിൽ സാമ്പാർ തിളച്ചു.
    ആശംസകൾ…… ആശംസകൾ……..

    ReplyDelete
  17. കണ്ണൂരാന്‍ വഴി ഇവിടെയെത്തി
    വന്നത് വെറുതെയായില്ല...
    നന്നായിട്ടുണ്ട്.
    ----------------------
    @ കണ്ണൂരാന്‍
    മെയില്‍ അയച്ചതിനു താങ്ക്‌സ്
    ----------------------
    @ ഇസ്മയില്‍ക്കാ
    ഈ തൊരപ്പനെ പിടിച്ചാ പറയണെ
    വന്നൊന്നു കാണാനാ...

    ReplyDelete
  18. പേരെടുത്തു പറയുന്നില്ല . എല്ലാവര്‍ക്കും എന്റെ വിനയത്തില്‍ പൊതിഞ്ഞു കെട്ടിയ
    നന്ദി .......... വഴി തെറ്റി അറിയാതെ എന്റെ കൂട്ടില്‍ വന്നു കയറിയവര്‍ക്കും ..
    നന്ദി ......... നമോവാകം

    ReplyDelete
  19. ആ സന്തോഷ് പണ്ഡിറ്റിനെ കയ്യില്‍ കിട്ടിയാല്‍ എങ്ങിനെ തുടങ്ങണം എന്ന കാര്യത്തിലെ സംശയമുള്ളൂ. തല തല്ലിപൊളിക്കണോ, തൊടുപുഴ മോഡല്‍ നടത്തണോ എന്ന്? ഏതായാലും നിയമം കയ്യിലെടുക്കാതെ തന്നെ ഇക്ക്ണാമ്പി കാര്യം സാധിച്ചിരിക്കുന്നു. നന്നായി, സാമൂഹിക വിമര്‍ശനം ഇങ്ങിനെയും ആകാം.

    ReplyDelete
  20. മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി അതാണ്‌ ഇപ്പൊ ഫാഷന്‍ എന്തേ..

    ReplyDelete
  21. ശിവരാത്രി കല്‍ക്കി .. :)

    ReplyDelete
  22. മച്ചൂ,,,സൂപ്പറായിട്ടുണ്ട്ട്ടോ,,,എനിക്കിഷ്ടായി,,,

    ReplyDelete
  23. കണ്ണൂരാന്‍ തന്ന ലിങ്കില്‍ തൂങ്ങി വന്നതാ... വായന രസിച്ചു ...

    ReplyDelete
  24. രാത്രി ശിവരാത്രി :-)

    ReplyDelete
  25. കൊള്ളാട്ടോ..

    സഭ്യതയുടെ അതിര്‍വരമ്പില്‍ തന്നെ...ഇത് ഇങ്ങനെ അല്ലാതെ എങ്ങനാ പറയുക മാഷേ..
    ആശംസകള്‍...വീണ്ടും വരാം

    ReplyDelete
  26. അവസാനത്ത വാചകവും , ആ പാട്ടിന്റെ വരികളും ഈ പോസ്റ്റിനു ചേരുന്നവയാണ്‌ മാഷേ , പൊളപ്പന്‍

    ReplyDelete
  27. ഇന്റര്‍നെറ്റ് സംഘങ്ങള്‍ കമന്റ് ചെയ്തും തെറിവിളിച്ചും പ്രശസ്തരാക്കിയ രണ്ട് വ്യക്തികള്‍ ആണ് ഹരിശങ്കറും (സില്‍സില) സന്തോഷ് പണ്ഡിറ്റ് സാറും പക്ഷെ അതൊക്കെ അസൂയ കൊണ്ടാണെന്നേ ഈ ഞങ്ങള്‍ പറയൂ. കമന്റ് ചെയ്തവരൊക്കെ എനിക്ക് ഇതൊന്നും ചെയ്യാന്‍ പറ്റില്ല പിന്നെ ആകെ ചെയ്യാന്‍ അറിയുന്നത് ദേ ഇതാണ് എന്ന മട്ടിലാണ് കുത്തി ഇരുന്ന് ആലോചിച്ച് നിലവാരമില്ലാത്ത തെറി കമന്റുകള്‍ എഴുതിയത്. എന്നുവെച്ചാല്‍ നല്ല ഒരു തെറി പറയാന്‍ പോലും സാങ്കേതികമായ് ബുദ്ധി ഉറച്ചിട്ടില്ലാത്തവര്‍ എന്ന് അര്‍ത്ഥം. അവരെ ഒക്കെ വീണ്ടും ഞെട്ടിച്ചുകൊണ്ടും ഉറക്കം കെടുത്തിയും ഇതാ സന്തോഷ് പണ്ഡിറ്റ് വീണ്ടും വരുന്നു. ഗാനരചന, സംഗീതം, ആലാപനം, നൃത്തം, സംഘട്ടനം, എഡിറ്റിംഗ്‌, ഗ്രാഫിക്‌സ്, ടൈറ്റില്‍ ഗ്രാഫിക്‌സ്, പ്രൊഡക്ഷന്‍, ഡിസൈനിംഗ്‌, പ്രൊഡക്ഷന്‍ കണ്ട്രോിളിംഗ്‌, വസ്‌ത്രാലങ്കാരം, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, നിര്മാകണം, വിതരണം, അഭിനയം എന്നു വേണ്ടാ എല്ലാം ഈ ബഹു മുഖപ്രതിഭ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത് സത്യത്തില്‍ ഇദ്ദേഹത്തിന്റെ ചെരുപ്പിന്റെ വാറ് അഴിക്കാന്‍ പോയിട്ട് പൊടി തട്ടാനുള്ള യോഗ്യത പോലും നമ്മളില്‍ പലര്‍ക്കും പ്രത്യേകിച്ച് കമന്റിയവര്‍ക്കും ഇല്ല. ഇനി ഇദ്ദേഹം ലിംകാ ബുക്ക് ഓഫ് റിക്കാര്‍ഡിലും, ഗിന്നസ് ബുക്കിലും ഒക്കെ കയറാനുള്ള ശ്രമം ആണ്. എന്തായാലും ഞങ്ങള്‍ ഒരു സന്തോഷ് ഫാന്‍സ് അസോസിയേഷന്‍ രൂപികരിക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു. ഇത്രയും കഴിവുള്ള ഒരാളെ സത്യമായിട്ടും ബഹുമാനിക്കാതിരിക്കാന്‍ ഞങ്ങള്‍ക്കാവുന്നില്ല

    ഒരു സാധാരണക്കരനെന്നല്ല ഒരുമാതിരിപെട്ട ഒരാള്‍ക്കും അത്ര എളുപ്പത്തില്‍ ചെയ്യാന്‍ പറ്റുന്ന കാ‍ര്യങ്ങള്‍ അല്ല സന്തോഷ് സാര്‍ ചെയ്തിരിക്കുന്നത്. എങ്ങനെയോ ആവട്ടെ അത് ചെയ്യാനുള്ള ആര്‍ജ്ജവവും, കഴിവും, തന്റേടവും അതാണ് സന്തോഷ് സാറിനെ മറ്റ് ചെറുപ്പക്കാരില്‍ നിന്നും വ്യത്യസ്ഥനാക്കുന്നത്. നമുക്ക് ചെയ്യണം എന്ന് ആഗ്രഹിക്കുന്നതും നമുക്ക് ചെയ്യാന്‍ കഴിയാത്തതും എന്നാല്‍ മറ്റൊരാള്‍ അത് ചെയ്യുന്നതും നമുക്ക് സഹിക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ അല്ലല്ലോ? അതാണ് ഈ തെറി കമന്റു എഴുതുന്നവരുടെ ഒരു മനശാസ്ത്രം. അല്ലെങ്കിലും പ്രതിഭാധനരെന്ന് സ്വയം പറയുകയും അങ്ങനെ നമ്മളെ വിശ്വസിപ്പിക്കുകയും ചെയ്യുന്നവരുടെ ചില സിനിമകളും ഇങ്ങനെ ഒക്കെ തന്നെയല്ലേ? ഏതായാലും സന്തോഷ് സാര്‍ പറയുന്നത് വിശ്വസിക്കാമെങ്കില്‍ ഇറങ്ങും മുമ്പേ കാശ് മുതലായ ഒരു പടമാണ് “ക്രിഷ്ണനും രാധയും“ അത് ഒരുവലിയ കാര്യം തന്നെ ആണ്.

    സന്തോഷ് സാറിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ 80% വരുന്ന സുന്ദരന്മാരല്ലാത്ത കേരളത്തിലെ ബഹുഭൂരിപക്ഷത്തിന്റെയും പ്രതിനിധിയാണ് അദ്ദേഹം. 20% പേരേ സത്യത്തില്‍ സുന്ദരന്മാരായ് കേരളത്തിലുള്ളു. ഈ പറഞ്ഞതിനേ ഞാനും അനുകൂലിക്കുന്നു. ഈ പ്രേമം, കുടുംബം, സന്തോഷം, സംഘട്ടനം ഇതൊക്കെ സുന്ദരന്മാരുടെയും സുന്ദരിമാരുടെയും വീടുകളില്‍ മാത്രമല്ലല്ലോ സംഭവിക്കുന്നത് ഈ 20% വരുന്ന സുന്ദരന്മാരേ പ്രതിനിധീകരിക്കുന്ന ഇന്നത്തെ സൂപ്പര്‍ സ്റ്റാറുകള്‍ ബാക്കി ബഹുഭൂരിപക്ഷത്തിന്റെ പിന്തുണ പിടിച്ചെടുക്കുകയാണ്. സന്തോഷ് വരുന്നതോടെ ആ സ്ഥിതി മാറാന്‍ സദ്ധ്യതയുണ്ട്. കേരളത്തിലെ ജനങ്ങള്‍ ആണ്. ചിലപ്പോള്‍ അങ്ങനെ സംഭവിച്ച് കൂടായ്കയില്ല.

    പത്തും ഇരുപതു വരുന്ന സായുധരായ അക്രമികളെ ( പാവങ്ങളെ) ഒറ്റയ്ക്ക് ഇടിച്ച് കിലോമീറ്ററുകളോളം ദൂരെ തെറിപ്പിച്ച് വീഴിക്കുന്ന നായകനെ കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചവരാണ് നമ്മള്‍. ഒരു പ്രേക്ഷകന്‍ പോലും “ ഹൊ ഇതൊക്കെ സാധിക്കുന്ന കാര്യം ആണൊ” എന്ന് ചോദിച്ചിട്ടില്ല. അങ്ങനെയുള്ള നമ്മുക്ക് സന്തോഷ് പണ്ഡിറ്റിനേയും സ്വീകരിച്ചേ പറ്റൂ. പിന്നെ നല്ല സിനിമകളേ കാണൂ എന്ന് പറയുന്ന ബുദ്ധിജീവികള്‍ നിറഞ്ഞ നാടല്ലല്ലോ കേരളം. അങ്ങനെയാണെങ്കില്‍ “ ആദാമിന്റെ മകന്‍ അബു” ഒക്കെ തിയേറ്ററില്‍ ആളില്ലാതെ പോവില്ലായിരുന്നല്ലോ. മലയാളസിനിമയുടെ നിലവാര തകര്‍ച്ചയില്‍ ചിലപ്പോള്‍ സന്തോഷ് സാറിന്റെ ഈ ചിത്രം ഒരു ആശ്വാസമായ് നമുക്ക് അനുഭവപ്പെട്ടാല്‍ അതില്‍ അത്ഭുതപ്പെടാനില്ല. അല്ലെങ്കില്‍ ഇതിലും നല്ല ഒന്ന് ഇനി സന്തോഷ് സാര്‍ സമ്മാനിക്കാതിരിക്കില്ല എന്ന് പ്രതീക്ഷിക്കുകയെങ്കിലും ചെയ്യാം. അല്ലാതെ രാത്രി ഉറക്കളച്ചിരിന്ന് തെറി എഴുതി ക്ഷീണിക്കണ്ട എന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. ആ തെറികള്‍ക്ക് വീഴിക്കാവുന്നതിനും അപ്പുറം ഉയരത്തില്‍ സന്തോഷ്സാര്‍ പറന്നു എന്നത് ചിലരെ ദുഖിപ്പിക്കുന്ന ഒരു സത്യം തന്നെ.

    ReplyDelete
  28. ഇതാരപ്പാ പണ്ഡിറ്റ്‌?
    അല്ലാ....... പണ്ഡിറ്റ്‌ ഫാന്‍സ്‌ അസോസിയേഷന്‍ തന്നെ പോക്കിയോ?

    അതിനു ശേഷം എവിടെയും കാണ്മാനില്ല.

    പത്ര പരസ്യം കൊടുക്കേണ്ടി വരുമോ?

    ReplyDelete