Tuesday, April 5, 2011

ഞാന്‍ നിക്കണോ അതോ പോണോ?

ഹലോ .....പ്രദ്യുമ്നന്‍ അല്ലെ ?
യസ് ........ അതെ ...ആരാണ് .!
ഇത് ഞാനാ ..സുരേന്ദ്രന്‍ ..നമ്മള്‍ ഒന്നിച്ചു കോളെജില്.......!!
ഹമ്മംമോ ...!!! യിതാരാ .. യിതു അല്ല എപ്പോ എത്തി ദോഹയില് .?
ആറേഴു മാസമായി ............
എന്തെ വിളിക്കാഞ്ഞത്‌ .? അതൊക്കെ പോട്ടെ . എവിടെയാ ജോലി .
ദോഹയില്‍ തന്നെ യുള്ള ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ഓഫീസ് സ്റ്റാഫാണ്.
അതിന് കംപ്യൂട്ടറൊക്കെ അറിയണ്ടേ...? നീ കംപ്യൂട്ടറും പഠിച്ചോ?
ഉം..... അതൊക്കെ പഠിയ്ക്കേണ്ടി വന്നു.....
പിന്നെ എന്ത് വിശേഷം ?
സുഖമായി പോകുന്നു .
ഞാന്‍ വിളിച്ചത് ഒരു പ്രത്യേക കാര്യം ചോദിക്കാനാ ..എനിക്കൊരു ബ്ലോഗ് തുടങ്ങണം
അതിനു നീയെന്നെ സഹായിക്കണം ..
ബ്ലോഗ് തുടങ്ങാനോ.........? നീയോ............?
(അങ്ങേ തലക്കല്‍ പ്രദ്യുമ്നന്റെ കൊലച്ചിരി )
പ്രദ്യു ..നിന്റെ ബ്ലോഗ്‌ ഞാന്‍ വായിച്ചിരുന്നു വളരെ നന്നായിട്ടുണ്ട് ..
അത് കണ്ടിട്ട് ആവേശം മൂത്തിട്ടാണെടാ ഞാന്‍ എഴുതാന്‍ വിചാരിച്ചത്.....
(അവന്‍ കുറച്ച് പൊങ്ങി എന്ന് തോന്നുന്നു)
ഓഖെ.....ഓഖെ.....നീ വിചാരിക്കും പോലെ അത്ര എളുപ്പമല്ല ബ്ലോഗെഴുത്ത്.
കുറച്ചു സാഹിത്യാഭിരുചി വേണം നിനക്ക് അതുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല .

എടാ ..പ്രദ്യു ..ഞാന്‍ നാലു വരി കവിത എഴുതിയിരുന്നു അതൊന്നു ചൊല്ലി കേള്‍പിക്കട്ടെ ..!!
സമയമുണ്ടായിട്ടല്ല... എങ്കിലും നീ എഴുതിയതല്ലേ......കേള്‍ക്കട്ടെ ..ചൊല്ല് ചൊല്ല് ..!!

"ഇനിയും മരിക്കാത്ത ഭൂമി - നിന്നാസന്ന -
മൃതിയില്‍ നിനക്കാത്മശാന്തി !
ഇത് നിന്റെ (എന്‍റെയും ) ചരമ ശുശ്രൂഷയ്ക്ക്
ഹൃദയത്തിലിന്നേ കുറിച്ച ഗീതം .."

പ്ഫ .......ഇതാണോ കഫിത ....ഇതിലെവിടെ താളം?
ഇതിനു വൃത്ത മുണ്ടോ ? ഇതിനു ജീവനുണ്ടോ ?
ഇതൊന്നും ഈ ഭൂലോകത്ത് വിലപ്പോവില്ല പിന്നെ നീ വിചാരിച്ച പോലെ
അത്ര എളുപ്പമല്ല സാഹിത്യരചന . എന്ത് ചവറ് എഴുതിയാലും ആള്‍ക്കാര്‍ വായിക്കും
എന്ന് വിചാരിക്കരുത് ..
ബ്ലോഗെഴുതുന്ന മിക്ക ആളുകളും ഫയങ്കര ( ബ്ലോഗിങ്ങില്‍ ഒരു സ്റ്റേജ് കഴിഞ്ഞാല്‍ "ഭ " " ഫ " ആയി മാറും )
ബുദ്ധിമാന്മാര്‍ ആണ് . പിന്നെ ഞങ്ങളെല്ലാവരും കൂടി "ഗൂഗിളിനു " കൊടുക്കാന്‍ ഒരു ഒപ്പ് ശേഖരണം
നടത്തുന്നുണ്ട് മലയാളത്തില്‍ ഇപ്പോഴുള്ള ബ്ലോഗുകള്‍ മാത്രം നില നിര്‍ത്തിയാല്‍ മതി
പുതിയവ തുടങ്ങാന്‍ വിടരുത് - എന്നും പറഞ്ഞ്....

എന്റെ "തേങ്ങാക്കൊല " നീ വായിച്ചിട്ടുണ്ടോ ?

പിന്നേ ...വായിച്ചു ........ നന്നായിട്ടുണ്ട് ..!!
"പരിപ്പും കുബ്ബൂസും പിന്നെ ഞാനും " വായിച്ചിട്ടുണ്ടോ ?
ഉം ...അതും വായിച്ചു വളരെ നന്നായിട്ടുണ്ട് ..!!
എന്റെ കഥകളും കവിതകളും ഇത്ര നന്നായി വരുന്നതിന്റെ കാരണം മനസ്സിലായിട്ടുണ്ടോ ?
ഇല്ല ..!!
ഞാന്‍ ഒഴിവു സമയം വായനയിലായിരിക്കും . കവിതകളും ,കഥകളും മനസ്സിരുത്തി വായിക്കും
ഓ . എന്‍ . വി . സാറിന്റെ എല്ലാ കവിതകളും എനിക്ക് ഹൃദ്യസ്ഥമാണ്.
ശരി .........ഞാന്‍ പിന്നെ വിളിക്കാം പ്രദ്യു ......ഓക്കേ ...
അല്ല ......നീ വെക്കല്ലേ ........ ഞാന്‍ പറഞ്ഞു കഴിഞ്ഞില്ല ....
മതി ....മതി .....ഞാന്‍ ബ്ലോഗ്‌ തുടങ്ങുന്നില്ല ...പോരെ .....?

ആ അതാ നല്ലത് ....
എന്നാല്‍ ശരി... ഓക്കെ.. ബായ്
ഓക്കെ... ഓക്കെ...
ഒരു ബ്ലോഗ് തുടങ്ങാന്‍ വിചാരിച്ചപ്പോള്‍ ബ്ലോഗ് പുലി കൂട്ടുകാരന്‍ പറയുന്നതിങ്ങനെ..
നിങ്ങള് തന്നെ പറ... ഞാന്‍ നിക്കണോ അതോ പോണോ?
.
( കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികമല്ല )

10 comments:

 1. വളരേ മോശം.സംഗതികളൊന്നും വന്നില്ല .

  ReplyDelete
 2. നീ നില്‍ക്ക്... എല്ലാം ശരിയാകും... എഴുതുംതോറും നന്നായിക്കൊള്ളും... ആശംസകള്‍...

  ReplyDelete
 3. നിക്കണോന്നോ..
  പിന്നെ മാണ്ടാതെ...

  ReplyDelete
 4. അപ്പോ ഇങ്ങനെയാണ് ബ്ലോഗറാകുന്നതല്ലെ?.ഇതു നല്ല പണിയാണല്ലോ? ഒരു കൈ നോക്കിയാലോ?. അതിനു വായനക്കാരെ കിട്ടാനെന്താ പണി?.കാശു കൊടുക്കേണ്ടി വരുമോ?

  ReplyDelete
 5. സാങ്കൽ‌പ്പികമാകാൻ ഒരു വഴിയും ഇല്ല.

  ReplyDelete
 6. അതെ ബ്ലോഗ് ഏത് പ്രദ്യൂനും കേറി എഴുതി ഞെളിയാനുള്ളതാണെന്ന ഒരു ധാരന ഉണ്ട്.
  അങ്ങനല്ല ഫയങ്കര സാഹിത്യബോധം (ബോധം ഇല്ലെങ്കിലും) വേണ്ട സംഗതി ആണേന്ന്
  വ്യക്തമായി.
  നര്‍മ്മം കേമം. പരിഹാസസവും.
  ഭാവുകങ്ങള്‍

  ReplyDelete
 7. ഫയങ്കര ബ്ലോഗ് പുലികള്‍ക്കും സാഹിത്യ ശിരോമണികള്‍ക്കും വായനാ വിശാരദന്മാര്‍ക്കും നല്ല കൊട്ടു കൊടുക്കുന്നുണ്ടല്ലോ.നല്ല ആക്ഷേപഹാസ്യം.Keep it up.

  ReplyDelete
 8. തുടക്കം തന്നെ ബ്ലോഗാശാന്റെ നെഞ്ചത്താണല്ല്

  ReplyDelete