Sunday, April 17, 2011

കൃഷ്ണനും രാധയും (രണ്ടാം ഭാഗം )

ങ്ങള് ..എന്ത് കുന്താ...നോക്കി നിക്കുന്നത് .!!
ങ്ങോട്ട്‌ വരീന്ന്....

എടീ ..ഭാര്യാ ഭര്‍ത്താക്കന്‍മാരായാല്‍ ഇങ്ങനെ വേണം ജീവിക്കാന്‍ . എന്ത് സന്തോഷത്തിലാ-
അവര് .............. നോക്ക്. ചിരിയും കളിയും .. ഹൌ എനിക്ക് കൊതിയാകുന്നു .

" ന്ന കൊണ്ട് പറയിപ്പിക്കണ്ട ..ഭാര്യയും ഭര്‍ത്താവും ..ഓല് ഭാര്യേം ഭര്‍ത്താവോന്നല്ല "

പിന്നെ ...?

"അതുമ്മളെ ചേനോത്തെ മാധവേട്ടന്റെ ഓളാ....... രാധ .
മാധവേട്ടന് ഇപ്പം തീരെ സുഖല്ല അയ്നകൊണ്ടാണ് ഓളുങ്ങനെ പണിക്കു പോകുന്നത് "

കൃഷ്ണേട്ടന്‍ പിടിച്ചു കൊടുക്കുന്ന പാറകല്ലുകള്‍ രാധേട്ത്തി മുല്ലപ്പൂ കണക്കെ
തലയില്‍ ഏറ്റു വാങ്ങുന്നു .. പകരം തന്റെ മുഖം കൃഷ്ണേട്ടന് ഇന്ട്രസ്റ്റാകും വിധം
കൃഷ്ണേട്ടന്റെ മുഖത്തോട് അടുപ്പിക്കുന്നു ..

അടുക്കളയില്‍ കൃഷ്ണനും രാധയ്ക്കും
ഭക്ഷണം ഒരുക്കുന്ന തിരക്കിലാണ് ഭാര്യ . എനിക്കാണെങ്കില്‍ വിശേഷിച്ച് ഒരു പണിയും ഇല്ല
പാതി തുറന്നിട്ട ജനല്‍ അടയ്ക്കാനൊന്നും ഞാന്‍ പോയില്ല . ഒരു പഴയ മാഗസിനും
കയ്യില്‍ തുറന്നു വെച്ച് ഞാന്‍ ജനലഴികളിലൂടെ കൃഷ്ണ ലീലകള്‍ കണ്ടിരുന്നു .
കൃഷ്നും രാധയും പറയുന്നത് കൃത്യമായി മനസ്സിലാകുന്നില്ല .
ഫാനിന്റെ താളത്തിലുള്ള " കെരെ കെരെ " ശബ്ദം അവസാനിപ്പിച്ച്‌ ചെവി തുറന്നു പിടിച്ചു .

"അല്ലെടീ നിന്റെ കണവന്റെ വലിവിന് വല്ല മെച്ചവുമുണ്ടോ ?"
എവിടെ എത്ര ഡോക്ടര്‍മാരെ കാണിച്ചു ...ഒരു പ്രയോജനവുമില്ല കൊറേ... പൈസ ചെലവായി"

"നിങ്ങള്‍ എന്നും രാത്രി മാധവേട്ടനെ കാണാന്‍ വരുന്നതിനു ആള്‍ക്കാര്‍ അതുമിതും
പറയാന്‍ തുടങ്ങിയിട്ടുണ്ട് ."
ഉം .......

" ...നിന്റെ മോനതാ .... ഓടി കിതച്ചു വരുന്ന് കണവന്‍ അടിച്ചു പോയിന്നാ തോന്നുന്നേ ...!! "

എന്താടാ ........ ?
അമ്മേ ...അച്ഛന് തീരെ സുഖല്ല .. ഇന്ന് ചിലപ്പോ ആസ്പത്രിയില്‍ നിക്കേണ്ടി വരും ..
വലിവ് കൂടി ...
ഉം ....ഞ്ഞി പൊയ്ക്കോ .. ഞാന്‍ ഞാന്‍ കുറച്ചു കൂടി കഴിഞ്ഞിട്ട് അങ്ങ് വര ..

ഇമ്മാസത്തിലിത് ആറാമത്തെ പ്രവശ്യാ... ആസ്പത്രീല്‍ പൊന്നെ ..!!
ന്താക്കാന......?

അല്ല ..നീയും നിക്കണോ ആസ്പത്രീല് ..?
ന്ന കൊണ്ടാവൂല രാത്രി മുഴുവന്‍ ഒറക്ക് ഒഴിഞ്ഞു കുത്തിരിക്കാന്‍ .
പണിക്കു പോകണ്ടത് കൊണ്ട് ഞാന്‍ പോണില്ല ..
കൃഷ്ണേട്ടന്റെ ഉള്ളില്‍ പൂത്തിരി കത്തി ..

ഞാനുറക്കെ പാടി...
രാത്രി ശുഭരാത്രി ............ ഇനിയെന്നും ശിവരാത്രി
ജന്മം........ പുനര്‍ജന്മം നീയെന്നും കാമാക്ഷി
പ്രേമം പുതു പ്രേമം........ നീയെന്നും മണവാട്ടീ ....
രാഗമനുരാഗം ...........നീയെന്നും അനുരാഗി ......
ശുഭം

( സഭ്യതയുടെ അതിര്‍ വരമ്പുകള്‍ ലംഖിച്ചത് മനപൂര്‍വമല്ല .
വിമര്‍ശനം രണ്ടു തരമുണ്ടല്ലോ . ഇവന്റെ ബ്ലോഗ്‌ എങ്ങനെയെങ്കിലും
നശിക്കട്ടെ . ഇവനൊരിക്കലും നന്നാവരുത് . കാരണം ഇങ്ങനെ പ്രതിഭയുള്ള
എഴുത്തുകാര്‍ വരുന്നത് മറ്റുള്ള ബ്ലോഗര്‍മാര്‍ക്ക് വിഷമങ്ങള്‍ ഉണ്ടാക്കിയേക്കാം )

Tuesday, April 5, 2011

ഞാന്‍ നിക്കണോ അതോ പോണോ?

ഹലോ .....പ്രദ്യുമ്നന്‍ അല്ലെ ?
യസ് ........ അതെ ...ആരാണ് .!
ഇത് ഞാനാ ..സുരേന്ദ്രന്‍ ..നമ്മള്‍ ഒന്നിച്ചു കോളെജില്.......!!
ഹമ്മംമോ ...!!! യിതാരാ .. യിതു അല്ല എപ്പോ എത്തി ദോഹയില് .?
ആറേഴു മാസമായി ............
എന്തെ വിളിക്കാഞ്ഞത്‌ .? അതൊക്കെ പോട്ടെ . എവിടെയാ ജോലി .
ദോഹയില്‍ തന്നെ യുള്ള ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ഓഫീസ് സ്റ്റാഫാണ്.
അതിന് കംപ്യൂട്ടറൊക്കെ അറിയണ്ടേ...? നീ കംപ്യൂട്ടറും പഠിച്ചോ?
ഉം..... അതൊക്കെ പഠിയ്ക്കേണ്ടി വന്നു.....
പിന്നെ എന്ത് വിശേഷം ?
സുഖമായി പോകുന്നു .
ഞാന്‍ വിളിച്ചത് ഒരു പ്രത്യേക കാര്യം ചോദിക്കാനാ ..എനിക്കൊരു ബ്ലോഗ് തുടങ്ങണം
അതിനു നീയെന്നെ സഹായിക്കണം ..
ബ്ലോഗ് തുടങ്ങാനോ.........? നീയോ............?
(അങ്ങേ തലക്കല്‍ പ്രദ്യുമ്നന്റെ കൊലച്ചിരി )
പ്രദ്യു ..നിന്റെ ബ്ലോഗ്‌ ഞാന്‍ വായിച്ചിരുന്നു വളരെ നന്നായിട്ടുണ്ട് ..
അത് കണ്ടിട്ട് ആവേശം മൂത്തിട്ടാണെടാ ഞാന്‍ എഴുതാന്‍ വിചാരിച്ചത്.....
(അവന്‍ കുറച്ച് പൊങ്ങി എന്ന് തോന്നുന്നു)
ഓഖെ.....ഓഖെ.....നീ വിചാരിക്കും പോലെ അത്ര എളുപ്പമല്ല ബ്ലോഗെഴുത്ത്.
കുറച്ചു സാഹിത്യാഭിരുചി വേണം നിനക്ക് അതുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല .

എടാ ..പ്രദ്യു ..ഞാന്‍ നാലു വരി കവിത എഴുതിയിരുന്നു അതൊന്നു ചൊല്ലി കേള്‍പിക്കട്ടെ ..!!
സമയമുണ്ടായിട്ടല്ല... എങ്കിലും നീ എഴുതിയതല്ലേ......കേള്‍ക്കട്ടെ ..ചൊല്ല് ചൊല്ല് ..!!

"ഇനിയും മരിക്കാത്ത ഭൂമി - നിന്നാസന്ന -
മൃതിയില്‍ നിനക്കാത്മശാന്തി !
ഇത് നിന്റെ (എന്‍റെയും ) ചരമ ശുശ്രൂഷയ്ക്ക്
ഹൃദയത്തിലിന്നേ കുറിച്ച ഗീതം .."

പ്ഫ .......ഇതാണോ കഫിത ....ഇതിലെവിടെ താളം?
ഇതിനു വൃത്ത മുണ്ടോ ? ഇതിനു ജീവനുണ്ടോ ?
ഇതൊന്നും ഈ ഭൂലോകത്ത് വിലപ്പോവില്ല പിന്നെ നീ വിചാരിച്ച പോലെ
അത്ര എളുപ്പമല്ല സാഹിത്യരചന . എന്ത് ചവറ് എഴുതിയാലും ആള്‍ക്കാര്‍ വായിക്കും
എന്ന് വിചാരിക്കരുത് ..
ബ്ലോഗെഴുതുന്ന മിക്ക ആളുകളും ഫയങ്കര ( ബ്ലോഗിങ്ങില്‍ ഒരു സ്റ്റേജ് കഴിഞ്ഞാല്‍ "ഭ " " ഫ " ആയി മാറും )
ബുദ്ധിമാന്മാര്‍ ആണ് . പിന്നെ ഞങ്ങളെല്ലാവരും കൂടി "ഗൂഗിളിനു " കൊടുക്കാന്‍ ഒരു ഒപ്പ് ശേഖരണം
നടത്തുന്നുണ്ട് മലയാളത്തില്‍ ഇപ്പോഴുള്ള ബ്ലോഗുകള്‍ മാത്രം നില നിര്‍ത്തിയാല്‍ മതി
പുതിയവ തുടങ്ങാന്‍ വിടരുത് - എന്നും പറഞ്ഞ്....

എന്റെ "തേങ്ങാക്കൊല " നീ വായിച്ചിട്ടുണ്ടോ ?

പിന്നേ ...വായിച്ചു ........ നന്നായിട്ടുണ്ട് ..!!
"പരിപ്പും കുബ്ബൂസും പിന്നെ ഞാനും " വായിച്ചിട്ടുണ്ടോ ?
ഉം ...അതും വായിച്ചു വളരെ നന്നായിട്ടുണ്ട് ..!!
എന്റെ കഥകളും കവിതകളും ഇത്ര നന്നായി വരുന്നതിന്റെ കാരണം മനസ്സിലായിട്ടുണ്ടോ ?
ഇല്ല ..!!
ഞാന്‍ ഒഴിവു സമയം വായനയിലായിരിക്കും . കവിതകളും ,കഥകളും മനസ്സിരുത്തി വായിക്കും
ഓ . എന്‍ . വി . സാറിന്റെ എല്ലാ കവിതകളും എനിക്ക് ഹൃദ്യസ്ഥമാണ്.
ശരി .........ഞാന്‍ പിന്നെ വിളിക്കാം പ്രദ്യു ......ഓക്കേ ...
അല്ല ......നീ വെക്കല്ലേ ........ ഞാന്‍ പറഞ്ഞു കഴിഞ്ഞില്ല ....
മതി ....മതി .....ഞാന്‍ ബ്ലോഗ്‌ തുടങ്ങുന്നില്ല ...പോരെ .....?

ആ അതാ നല്ലത് ....
എന്നാല്‍ ശരി... ഓക്കെ.. ബായ്
ഓക്കെ... ഓക്കെ...
ഒരു ബ്ലോഗ് തുടങ്ങാന്‍ വിചാരിച്ചപ്പോള്‍ ബ്ലോഗ് പുലി കൂട്ടുകാരന്‍ പറയുന്നതിങ്ങനെ..
നിങ്ങള് തന്നെ പറ... ഞാന്‍ നിക്കണോ അതോ പോണോ?
.
( കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികമല്ല )