മാന്യ മഹാ ജനങ്ങളേ....ബൂലോക വാസികളേ, അനുഗ്രഹിക്കൂ ആശിര്വദികൂ..........
നിര്ഗളമായൊഴുകുന്ന നിങ്ങളുടെ ബൂലോകത്തിലേക്ക് തിരയിളക്കങ്ങള്‍ സൃഷ്ടിക്കാനല്ല
ഈ "ബ്ലോങ്ങന്‍ " വരുന്നത് . എന്റെ മനസ്സമാധാനത്തിനും ,സംത്രിപ്തിക്കും വേണ്ടി-
മാത്രമാണ് സ്കൂളിന്റെ പടി ചവിട്ടാത്ത ബ്ലോങ്ങന്‍ ഈ മഹാ കൃത്യത്തിനു മുതിരുന്നത് ..
ധൈര്യ സമേതം തുറന്നോളൂ വായിച്ചോളൂ .....
" കോപ്പി - പേസ്റ്റില്‍ " പെട്ടവനല്ല ഞാന്‍
എന്റെ തറവാട് ഏതാന്നറിയോ ?! എന്റു പ്പാക്കും ഉമ്മാക്കും കൂടി ഞങ്ങള്‍ രണ്ടു ആണ് മക്കള്‍
ഉമ്മാമാന്റെ ഭാഷയില്‍ പറഞ്ഞാല്‍ " സ്രാമ്പീല് കെട്ടിയ മൈക്കുപോലെ " .
ഞാനെഴുതിയ ചെറുകഥയുടെ കോപ്പി പ്രശസ്ത സാഹിത്യകാരനും നിരൂപണ വിദഗ്ദ്ധനും
പൂര്‍വ്വോപരി വക്രബുദ്ധിയുള്ളവനുമായ ശ്രീ ... ശ്രീ .........................
ന്
.കാണിച്ചു കൊടുത്തു
ആറാം ക്ലാസ്സിലെ രമ്യ എനിക്ക് തന്ന ലവ് ലെറ്ററിലെ കൈയ്യക്ഷരം പോലെ കഥയുടെ
താഴെ ഭാഗത്തായി അദ്ദേഹം എഴുതി ..........................................
"എഴുതുക വീണ്ടും വീണ്ടും എഴുതുക
പരിഹാസമാകാം പ്രതികരണം
തളരാതെ ....വീണ്ടും എഴുതുക "
പ്രസംഗം എല്ലാം കഴിഞ്ഞ് ഒന്ന് കൂടി ഞാന്‍ തിരുദേഹത്തെ കാണാന്‍ പോയി
എന്നെ അടുത്തേക്ക് വിളിച്ചു ....ഞാന്‍ അഭിമാനത്തോടെ അദ്ധേഹത്തിന്റെ
അടുത്തേക്ക് ചെന്നു. ബീഡി പുക നാറുന്ന വിറയാര്‍ന്ന ചുണ്ടുകള്‍ കൊണ്ടദ്ധേഹം
എന്റെ ചെവിയില്‍ പറഞ്ഞു ..
" നിനക്കൊന്നും വേറെ പണിയില്ലിഷ്ടാ ..........ഇതിനൊക്കെ ജന്മനാ ഒരു കഴിവ് വേണം "
ആ മഹാ സാഹിത്യകാരനോടുള്ള അടങ്ങാത്ത രോഷത്തിനു മുന്നില്‍ ഏതു സുനാമി വന്നാലും പിടിച്ചു നില്ക്കുന്ന
പ്രവാസികള്‍ ക്കായി ഞാനിതാ നിങ്ങളുടെ തൊട്ടടുത്ത് . പിന്നെ സ്കൂളിന്റെ പടി-
ചവിട്ടിയില്ല എന്ന് പറഞ്ഞത് സത്യമാണ് . അത് ചവിട്ടാന്‍ ഹുസൈന് മാഷ് സമ്മതിക്കില്ല !
" ഞാന്‍ മണ്ടി പാഞ്ഞ് " സ്കൂളിലെത്തുമ്പോഴേക്കും ഒരടക്കം കഴിഞ്ഞിട്ടുണ്ടാവും ..
"നീ അവിടെ തന്നെ നിക്ക് " എന്നും പറഞ്ഞു ഷര്‍ട്ടിന്റെ പിന്നില്‍ ഒളിപ്പിച്ച വടിയെടുത്ത്
ചന്തിക്ക് രണ്ടു പെട പെടക്കും
ഒറ്റമുണ്ട് ഉടുത്ത് നില്ക്കുന്നവന്റെ ചന്തിക്ക് പയനിന്റെ വടി കൊണ്ട് അടി കിട്ടിയാല്‍
പടിയല്ല ...സ്കൂളുതന്നെ ചാടി കടന്നു പോകും ...........
ആ ചാട്ടത്തില്‍ ബഹുമാനപ്പെട്ട ഗുരുവന്ദ്യന് എനിക്ക് സമ്മാനിച്ച പേരാണ്
"ഇക്ക് ണാമ്പി " അനുഗ്രഹിക്കുക - ആശീര്‍വദിക്കുക .
മുട്ടയില്‍ ചാവാതെ കാത്തു കൊള്ളണേ എന്ന പ്രാര്‍ത്ഥനയോടെ ...
ഇക്ക് ണാമ്പിക്ക് ഭൂലോകത്തേക്ക് സ്വാഗതം.. ആദ്യമായി ഞാന്‍ തന്നെ ഫോള്ളോ ചെയ്യുന്നു... ആ തീരുമാനം തെറ്റായിപ്പോയെന്ന് തൊന്നിയാല്‍ പടച്ചോനാണെ ഞാന്‍ വണ്ടിക്കൂലി മുടക്കി വീട്ടില്‍ വന്ന് തല്ലും...
ReplyDeleteആശംസകള്‍...
word verification ഒഴിവാക്കിയാല്‍ നന്നായിരുന്നു...
മടിക്കാതെ പോന്നോളൂ..ഇവിടെ ഹുസൈന് മാഷില്ല..
ReplyDeleteഇക്ക്ണാമ്പി വന്നോളൂ.
ReplyDeleteതുടക്കം തന്നെ ബഹു ജോറായിരിക്കുന്നു.
പിന്നെന്തിനു മടിച്ചു നില്‍ക്കണം..
ആശംസകള്‍..
ബൂലോകത്തേയ്ക്ക് സ്വാഗതം
ReplyDeleteആഹാ! അങ്ങനെയാണല്ലേ?
ReplyDeleteഎന്തായാലും സ്വാഗതം......
എന്നിട്ടും നീ......... തുടര്ന്നീല്ലല്ലോ....
ReplyDeleteഹുസൈന് മാഷേ ഇക്കനാംബീ........
nice blog.. thanks yar..
ReplyDelete