ങ്ങോട്ട് വരീന്ന്....
എടീ ..ഭാര്യാ ഭര്‍ത്താക്കന്‍മാരായാല്‍ ഇങ്ങനെ വേണം ജീവിക്കാന്‍ . എന്ത് സന്തോഷത്തിലാ-
അവര് .............. നോക്ക്. ചിരിയും കളിയും .. ഹൌ എനിക്ക് കൊതിയാകുന്നു .
" ന്ന കൊണ്ട് പറയിപ്പിക്കണ്ട ..ഭാര്യയും ഭര്‍ത്താവും ..ഓല് ഭാര്യേം ഭര്‍ത്താവോന്നല്ല "
പിന്നെ ...?
"അതുമ്മളെ ചേനോത്തെ മാധവേട്ടന്റെ ഓളാ....... രാധ .
മാധവേട്ടന് ഇപ്പം തീരെ സുഖല്ല അയ്നകൊണ്ടാണ് ഓളുങ്ങനെ പണിക്കു പോകുന്നത് "
കൃഷ്ണേട്ടന്‍ പിടിച്ചു കൊടുക്കുന്ന പാറകല്ലുകള്‍ രാധേട്ത്തി മുല്ലപ്പൂ കണക്കെ
തലയില്‍ ഏറ്റു വാങ്ങുന്നു .. പകരം തന്റെ മുഖം കൃഷ്ണേട്ടന് ഇന്ട്രസ്റ്റാകും വിധം
കൃഷ്ണേട്ടന്റെ മുഖത്തോട് അടുപ്പിക്കുന്നു ..
അടുക്കളയില്‍ കൃഷ്ണനും രാധയ്ക്കും
ഭക്ഷണം ഒരുക്കുന്ന തിരക്കിലാണ് ഭാര്യ . എനിക്കാണെങ്കില്‍ വിശേഷിച്ച് ഒരു പണിയും ഇല്ല
പാതി തുറന്നിട്ട ജനല്‍ അടയ്ക്കാനൊന്നും ഞാന്‍ പോയില്ല . ഒരു പഴയ മാഗസിനും
കയ്യില്‍ തുറന്നു വെച്ച് ഞാന്‍ ജനലഴികളിലൂടെ കൃഷ്ണ ലീലകള്‍ കണ്ടിരുന്നു .
കൃഷ്നും രാധയും പറയുന്നത് കൃത്യമായി മനസ്സിലാകുന്നില്ല .
ഫാനിന്റെ താളത്തിലുള്ള " കെരെ കെരെ " ശബ്ദം അവസാനിപ്പിച്ച് ചെവി തുറന്നു പിടിച്ചു .
"അല്ലെടീ നിന്റെ കണവന്റെ വലിവിന് വല്ല മെച്ചവുമുണ്ടോ ?"
എവിടെ എത്ര ഡോക്ടര്‍മാരെ കാണിച്ചു ...ഒരു പ്രയോജനവുമില്ല കൊറേ... പൈസ ചെലവായി"
"നിങ്ങള്‍ എന്നും രാത്രി മാധവേട്ടനെ കാണാന്‍ വരുന്നതിനു ആള്‍ക്കാര്‍ അതുമിതും
പറയാന്‍ തുടങ്ങിയിട്ടുണ്ട് ."
ഉം .......
" ...നിന്റെ മോനതാ .... ഓടി കിതച്ചു വരുന്ന് കണവന്‍ അടിച്ചു പോയിന്നാ തോന്നുന്നേ ...!! "
എന്താടാ ........ ?
അമ്മേ ...അച്ഛന് തീരെ സുഖല്ല .. ഇന്ന് ചിലപ്പോ ആസ്പത്രിയില്‍ നിക്കേണ്ടി വരും ..
വലിവ് കൂടി ...
ഉം ....ഞ്ഞി പൊയ്ക്കോ .. ഞാന്‍ ഞാന്‍ കുറച്ചു കൂടി കഴിഞ്ഞിട്ട് അങ്ങ് വര ..
ഇമ്മാസത്തിലിത് ആറാമത്തെ പ്രവശ്യാ... ആസ്പത്രീല്‍ പൊന്നെ ..!!
ന്താക്കാന......?
അല്ല ..നീയും നിക്കണോ ആസ്പത്രീല് ..?
ന്ന കൊണ്ടാവൂല രാത്രി മുഴുവന്‍ ഒറക്ക് ഒഴിഞ്ഞു കുത്തിരിക്കാന്‍ .
പണിക്കു പോകണ്ടത് കൊണ്ട് ഞാന്‍ പോണില്ല ..
കൃഷ്ണേട്ടന്റെ ഉള്ളില്‍ പൂത്തിരി കത്തി ..
ഞാനുറക്കെ പാടി...
രാത്രി ശുഭരാത്രി ............ ഇനിയെന്നും ശിവരാത്രി
ജന്മം........ പുനര്‍ജന്മം നീയെന്നും കാമാക്ഷി
പ്രേമം പുതു പ്രേമം........ നീയെന്നും മണവാട്ടീ ....
രാഗമനുരാഗം ...........നീയെന്നും അനുരാഗി ......
ശുഭം
( സഭ്യതയുടെ അതിര്‍ വരമ്പുകള്‍ ലംഖിച്ചത് മനപൂര്‍വമല്ല .
വിമര്‍ശനം രണ്ടു തരമുണ്ടല്ലോ . ഇവന്റെ ബ്ലോഗ് എങ്ങനെയെങ്കിലും
നശിക്കട്ടെ . ഇവനൊരിക്കലും നന്നാവരുത് . കാരണം ഇങ്ങനെ പ്രതിഭയുള്ള
എഴുത്തുകാര്‍ വരുന്നത് മറ്റുള്ള ബ്ലോഗര്‍മാര്‍ക്ക് വിഷമങ്ങള്‍ ഉണ്ടാക്കിയേക്കാം )